സൗത്ത് ഫ്ലോറിഡ : സൗത്ത് ഫ്ലോറിഡയിലെ സെൻറ് മേരീസ് യാക്കോബായ ഇടവക അംഗങ്ങൾ ഒന്നര പതിറ്റാണ്ടിലേറെയായി കാത്തിരുന്ന പുതിയ ദേവാലയം ഈമാസം 11, 12 തിയതികളില്‍ വിശ്വാസികള്‍ക്ക് സമര്‍പ്പിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ തീത്തോസ് എല്‍ദോ മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൂദാശ ചടങ്ങുകള്‍ നടക്കും. ഓഗസ്റ്റ് 11 വൈകിട്ട് ആര്‍ച്ച് ബിഷപ്പിനും മുന്‍ വികാരിമാര്‍ക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയോടെ കൂദാശ ചടങ്ങുകള്‍ ആരംഭിക്കും. പിന്നീട് ആശീര്‍വാദത്തോടും പ്രാര്‍ത്ഥനയോടും കൂടി അന്നത്തെ ചടങ്ങുകള്‍ സമാപിക്കും
ഓഗസ്റ്റ് 12 രാവിലെ 9 മണിക്ക് കൂദാശ ചടങ്ങുകള്‍ തുടരും. പുതുതായി പ്രതിഷ്ഠിച്ച അള്‍ത്താരയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ തീത്തോസ് എല്‍ദോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മ്മികതത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. ശേഷം പൊതുസമ്മേളനം, ആശിര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടെ ചടങ്ങ് സമാപിക്കും.
ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാദർ ജോസഫ് വർഗീസ്, സെക്രട്ടറി നിബു പുത്തേത്ത് , പ്രോഗ്രാം കൺവീനർ ജോൺ തോമസ് (ബ്ലെസൻ ) എന്നിവർ പറഞ്ഞു, വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു , ട്രഷറർ ഗ്ലാഡിൻ ജോർജ്. ജോയിൻറ് സെക്രട്ടറി ജിനോ കുര്യാക്കോസ് , ജോയിൻറ് ട്രഷറർ ബെസ്സി വർഗീസ്, കമ്മറ്റി അംഗങ്ങളായ സിബി എൽദോ, ഷെൻസി മാണി. റജി ഒറ്റാനിസ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
2006 ലാണ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവക സൗത്ത് ഫ്ലോറിഡയിൽ ആരംഭിക്കുന്നത്. ഈ ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് പിന്തുണ നല്‍കിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നതായി സംഘാടകര്‍ പറഞ്ഞു. ഇടവക അംഗങ്ങൾ കുറവാണെങ്കിലും , ജാതി-മത ഭേദമെന്യേ എല്ലാവരുടെയും സഹകരണമാണ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയം എന്നും ഭാരവാഹികള്‍ അറിയിച്ചു.
വാർത്ത: ജിനോ കുര്യാക്കോസ്
ReplyForward |