
തൃശൂർ: ‘എൻ്റടുത്ത് ആളാകാൻ വരരുത് ’ ഉച്ചത്തിൽ മാധ്യമ പ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി. താൻ തുടർന്ന് സംസാരിക്കണമെങ്കിൽ ആ മാധ്യമപ്രവർത്തകയെ അവിടെ നിന്നു മാറ്റണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
തൃശുരിൽ ഗരുഡൻ സിനിമ കണ്ടറിങ്ങിയ സുരേഷ് ഗോപിയുടെ പ്രതികരണം തേടി മാധ്യമപ്രവർത്തർ എത്തിയപ്പോഴാണ് സംഭവം. റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകയോടാണ് കയർത്തത്. ഇവരോട് പോകാൻ പറയൂ എന്നും പറഞ്ഞു. മീഡിയാവണിലെ മാധ്യമപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ചെന്ന സുരേഷ് ഗോപിക്കെതിരായ കേസിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് എൻ്റെയടുത്ത് ആളാകാൻ വരരുതെന്ന് കയർത്തത്. കോടതിയാണ് തീരുമാനിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
അപ്പോൾ റിപ്പോർട്ടർ ‘എന്തുകോടതി’ എന്ന് ചോദിച്ചുവെന്ന് പറഞ്ഞ് സുരേഷ് ഗോപി ക്ഷുഭിതനായി. തുടർന്ന് താൻ സംസാരിക്കണമെങ്കിൽ ആ മാധ്യമപ്രവർത്തകയോട് മാറി നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്ത് കോടതി എന്നുപറയാൻ ആർക്കെങ്കിലും അവകാശമുണ്ടോയെന്നും അപമാനിച്ചുവെന്ന വിഷയത്തിൽ ആരാണ് തെറ്റിദ്ധരിച്ചതെന്നും അവരുടെ പിന്നിലെ രാഷ്ട്രീയം എന്താണ് എന്ന് അന്വേഷിച്ചാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശുർ ഗിരിജ തിയ്യേറ്റർ സ്ത്രീകർക്കുമാത്രമായി സുരേഷ് ഗോപി അഭിനയിച്ച ഗരുഡൻ സിനിമയുടെ ഷോ നടത്തിയിരുന്നു. ആ ഷോയുടെ പ്രമോഷനുവേണ്ടി എത്തിയതായിരുന്നു സുരേഷ് ഗോപി.
Focusing ire on media Suresh Gopi tells woman Journalist to get away from his way











