
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് പ്രശസ്‌ത ഗായികയും കലാ- സംസ്‌കാരിക പ്രവർത്തകയുമായ മേരികുട്ടി മൈക്കൾ മത്സരിക്കുന്നു. ന്യൂയോർക്കിൽ നിന്നുള്ള മേരികുട്ടി മൈക്കൾ ഫൊക്കാനയുടെ വിമെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയിലും പ്രവർത്തിക്കുന്നു . 30 വർഷത്തിലേറെ ആതുര സേവനം ചെയ്തിരുന്ന മേരികുട്ടി ഫൊക്കാനയുടെ ന്യൂ യോർക്കിലെ കലാ- സംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ്. സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
മികച്ച ഗായിക, നർത്തകി, എഴുത്തുകാരി, മത-സാംസ്‌കാരിക പ്രവർത്തക, സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ഫൊക്കാനക്കാരുടെ അഭിമാനമായ മേരികുട്ടി മൈക്കൾ. ഫൊക്കാനയിൽ വനിതാ പ്രതിനിധി, റീജണൽ സെക്രട്ടറി തുടങ്ങി 87 മുതൽ ഫൊക്കാനയുടെ സന്തത സഹചാരിയാണ്. സ്ഥാനമാനങ്ങൾക്കു ഉപരി സംഘടനയെ സ്നേഹിക്കുന്ന മേരി ഫൊക്കയുടെ ഏത് പരിപാടികളിലും നിറസാനിധ്യമാണ്.
മലയാളി സമൂഹത്തിലെ ഏറെ അറിയപ്പെടുന്ന മേരി KCANA, കേരളാ സമാജം എന്നീ സംഘടനകളിൽ നിറസാനിധ്യവും, കൾച്ചറൽ പ്രോഗ്രാമുകളുടെ കോർഡിനേറ്റർ ആയും പ്രവർത്തിക്കാറുമുണ്ട്. സംഗീതത്തിനും നൃത്തത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയാണ് മേരി. അഞ്ചു വയസ്സ് മുതൽ നൃത്തവും, സംഗീതവും അഭ്യസിച്ചു. കൊച്ചിൻ കലാഭവനിൽ നിന്ന് സംഗീതവും, ബെംഗളുരൂവിലുള്ള സൗപർണിക നൃത്ത വിദ്യാലയത്തിൽ നിന്ന് ഭരതനാട്യവും അഭ്യസിച്ചിട്ടുണ്ട്. മദ്രാസ് ഐക്യാലയം ക്രിസ്ത്യൻ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഗാനഭൂഷണം കരസ്തമാക്കിയിട്ടുണ്ട്.
മാറ്റങ്ങൾ സംഘടനകളിൽ ആവശ്യമാണ്. ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് ഒരുങ്ങുമ്പോൾ, മേരികുട്ടി മൈക്കളിന്റെ പ്രവർത്തന പരിചയവും കലാ സംസ്കരിക രംഗത്തുള്ള പരിചയവും ഫൊക്കാനക്ക് ഒരു മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ന്യൂ യോർക്കിൽ നീന്നും എല്ലാവരും ഒരേ സ്വരത്തിൽ മേരികുട്ടി മൈക്കളിന്റെ നോമിനേഷനെ പിൻന്താങ്ങുന്നു.