ഫൊക്കാനയുടെ പ്രമുഖ നേതാവ് സതീശന്‍ നായര്‍ ട്രസ്റ്റീ ബോര്‍ഡിലേക്ക് മത്സരിക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂ യോര്‍ക്ക്: ഫൊക്കാനയുടെ പ്രമുഖ നേതാവ് സതീശന്‍ നായര്‍ ഫൊക്കാന 2024-2026 ഭരണസമിതിയില്‍ ട്രസ്റ്റീ ബോര്‍ഡിലേക്ക് മത്സരിക്കുന്നു. ചിക്കാഗോ മലയാളീ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സതീഷ് നായര്‍ മിഡ് വെസ്റ്റ് മലയാളീ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്. ചിക്കാഗോ മലയാളികളുടെ ഏത് പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പില്‍ നിന്നു പ്രവര്‍ത്തിക്കുന്ന അദ്ദേഹം സജിമോന്‍ നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.

ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള സതീഷ്, ഫൊക്കാനയുടെ വിവിധ കണ്‍വെന്‍ഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുമായിരുന്നു. ചിക്കാഗോ മലയാളികള്‍ക്കിടയില്‍ സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന കരുത്തുറ്റ വ്യക്തിത്വമാണ് സതീശന്‍ നായര്‍. ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആര്‍ക്കും പകരംവെക്കനില്ലാത്ത നേതാവാണ് സതീശന്‍ നായര്‍. മിഡ് വെസ്റ്റ് മലയാളീ അസോസിയെഷന്റെ സജീവ പ്രവര്‍ത്തകനായ സതീഷ് അസോസിയേഷന്റെ പ്രസിഡന്റ് ഉള്‍പ്പെടെ മിക്ക പദവികളും വഹിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റ് ആയിരിക്കുന്ന സമയത്തു മിഡ്വെസ്‌ററ് എന്ന സംഘടനയെ അമേരിക്കയില്‍ അറിയപ്പെടുന്ന സംഘടനകളില്‍ ഒന്നാക്കി മാറ്റാന്‍ കഴിഞ്ഞു.

NFIA യുടെ സജീവ പ്രവര്‍ത്തകന്‍ ആയ സതീഷ് നായര്‍ അതിന്റെ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ചിക്കാഗോ FIA യുടെ വൈസ് പ്രസിഡന്റ്, KHNA യുടെ വൈസ് പ്രസിഡന്റ്, ട്രസ്റ്റീ വൈസ് ചെയര്‍, കമ്മിറ്റി മെംബെര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ സതീഷ് IOC USA യുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. ചാപ്റ്റര്‍ പ്രസിഡന്റ് ആയും സേവനം ചെയ്തിട്ടുണ്ട്. ഗീതാമണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കരുണാ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ ആയും പ്രവര്‍ത്തിക്കുന്നു. ലോകകേരളാസഭ മെമ്പര്‍ കൂടിയാണ് സതീഷ് നായര്‍.

കേരളാ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രവര്‍ത്തകനായി സ്‌കൂള്‍, കോളേജ് തലങ്ങളില്‍ സംഘടന പ്രവര്‍ത്തനം നടത്തി നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായി തുടങ്ങിയ പരിചയമാണ് പിന്നീട് അമേരിക്കന്‍ സംസ്‌കരിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഉണ്ടായ പ്രചോദനം. ഒരു ചാരിറ്റി പ്രവര്‍ത്തകന്‍ കൂടിയായ സതീഷ് പല ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള വ്യക്തി കൂടിയാണ്. ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് അതുകൊണ്ടു തന്നെയാണ് സതീശനെ തേടി സ്ഥാനങ്ങള്‍ എത്തുന്നത്. നിരവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുള്ള സതീഷ് നായര്‍ ഭാര്യ. വിജി നായര്‍ മക്കള്‍ : വരുണ്‍ നായര്‍, നിതിന്‍ നായര്‍ എന്നിവരോടൊപ്പം ചിക്കാഗോയില്‍ ആണ് താമസം.

സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് സതീഷ് നായര്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യുവ തലമുറക്ക് മാതൃകയാണ് സതീഷിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാക്കള്‍ക്ക് മുന്‍തൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിലും ട്രസ്റ്റീ ബോര്‍ഡിലും ഒരു മുതല്‍ കുട്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കൂടി മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുബോള്‍ സതീഷ് നായരുടെ അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ചിക്കാഗോ റീജിയനില്‍ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ സതീഷ് നായരുടെ മത്സരത്തെ പിന്തുണക്കുന്നു.

കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ സോണി അമ്പൂക്കന്‍, ഷിബു എബ്രഹാം സാമുവേല്‍, ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ, രാജീവ് കുമാരന്‍, ജോജി വര്‍ഗീസ്, മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിള്‍ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, ലത മേനോന്‍ , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേല്‍, ധീരജ് പ്രസാദ്, ജോസി കാരക്കാട് എന്നിവര്‍ സതീഷ് നായര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.

More Stories from this section

family-dental
witywide