
പത്തനംതിട്ട: പത്തനംതിട്ടയില്‍ ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ച 16 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി റിപ്പോര്‍ട്ട്. പത്തനംതിട്ട ഇലവുംതിട്ടയിലെ ഒരു ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതയനുഭവപ്പെട്ട പതിനാറോളം പേര്‍ പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
നിലവില്‍ അഞ്ചുപേരാണ് ആശുപത്രിയിലുള്ളത്. രണ്ടുപേര്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും മൂന്ന് പേര്‍ പന്തളത്തെയും ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഭക്ഷ്യവിഷബാധയാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍് ആരോഗ്യവകുപ്പ് അധികൃതര്‍ ബേക്കറിയില്‍ പരിശോധന നടത്തിയിരുന്നു. താത്കാലികമായി ബേക്കറി അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ബേക്കറിയില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബേക്കറിയില്‍ നിന്നും വിതരണം ചെയ്ത ഭക്ഷ്യസാമ്പിളുകള്‍ ശേഖരിച്ചു.