മുൻ ഇടത് സ്ഥാനാ‍ര്‍ത്ഥി,റിട്ട. ഐഎഎസ് ഉദ്യോഗസഥൻ ക്രിസ്റ്റി ഫെ‍ര്‍ണാണ്ടസ് അന്തരിച്ചു

കൊച്ചി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയുമായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് 9 73) അന്തരിച്ചു. വാ‍ര്‍ധക്യ സഹജമായ അസുഖങ്ങളെ തുട‍ര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ കെവി തോമസിനെതിരെ ഇടത് സ്ഥാനാ‍ര്‍ത്ഥിയായി മത്സരിച്ചിരുന്നു.

പ്രതിഭാ പാട്ടീൽ രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തത് മുതൽ, അവരുടെ സെക്രട്ടറിയായിരുന്നു. കൊല്ലം ക്ലാപ്പന സ്വദേശിയായ ക്രിസ്റ്റി ഫെ‍ര്‍ണാണ്ടസ്, ഏറെക്കാലമായി കൊച്ചി കലൂരിലായിരുന്നു താമസം. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പിന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 

നിലവിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനാണ്.

former left candidate and retired IAS officer Christy Fernandez Passes away