
2015 ല്‍ മിസ് വേള്‍ഡ് മത്സരാര്‍ത്ഥിയായിരുന്ന ഷെറിക ഡി അര്‍മാസ് അന്തരിച്ചു. ഗര്‍ഭാശയമുഖ അര്‍ബുദത്തിന് ചികിത്സയിലിരിക്കെയാണ് 26കാരിയായ ഷെറീക്കയുടെ അപ്രതീക്ഷിത വിയോഗം. ക്യാന്‍സര്‍ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന പെരസ് സ്‌ക്രീമിനി ഫൗണ്ടേഷനു വേണ്ടി ഷെറിക പ്രവര്‍ത്തിച്ചിരുന്നു. 2015 ലെ മിസ് വേള്‍ഡ് മത്സരത്തില്‍ ഉറുഗ്വേയെ പ്രതിനിധീകരിച്ചാണ് ഷെറിക മത്സരിച്ചത്. അന്ന് പതിനെട്ട് വയസ്സായിരുന്നു പ്രായം. ഭാവിയിലൊരു മോഡലാകാനാണ് തന്റെയാഗ്രഹമെന്നും ലോകസുന്ദരി മത്സരത്തില്‍ പങ്കെടുക്കുന്നത് ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്‌നമാണെന്നും അന്ന് വേദിയില്‍ വെച്ച് ഷെറീക്ക പറഞ്ഞിരുന്നു.
‘ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് എറ്റവും സുന്ദരികളില്‍ ഒരാളെന്ന് 2022ലെ മിസ് യൂണിവേഴ്‌സ് ഉറുഗ്വേയായി തെരഞ്ഞെടുക്കപ്പെട്ട കാര്‍ല റൊമേറോ ഷെറീക്കയുടെ വിയോഗത്തില്‍ അവളെ അനുസ്മരിച്ചു. ‘എന്റെ വളര്‍ച്ച കാണാന്‍ നീ ആഗ്രഹിച്ചു. എനിക്ക് എല്ലാ പിന്തുണയും നല്‍കി, ഞാന്‍ നിന്നെ എപ്പോഴും ഓര്‍ക്കും’ എന്ന് 2021ല്‍ മിസ് ഉറുഗ്വേ കിരീടം ചൂടിയ ലോല ഡി ലോസ് സാന്റോസ് അനുസ്മരിച്ചു. എന്റെ കുഞ്ഞു സഹോദരീ എന്നെന്നും നീ ഉയര്‍ന്നു പറക്കുക എന്ന്
ഷെറീക്കയുടെ സഹോദരന്‍ മെയ്ക് ഡി അര്‍മാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.