ബിൻ ലാദനെ കൊലപ്പെടുത്തിയ മുൻ യുഎസ് നാവിക സേനാംഗം ടെക്‌സസിൽ അറസ്റ്റിൽ

ടെക്സസ്: ഒസാമ ബിൻ ലാദനെ വെടിവച്ചുകൊന്ന യുഎസ് നാവിക സേനാംഗം റോബർട്ട് ജെ ഒ’നീൽ യുഎസിലെ ടെക്‌സസിൽ അറസ്റ്റിൽ. പൊതുസ്ഥലത്ത് മദ്യപിച്ചതിനും അക്രമ പ്രവൃത്തികളിൽ ഏർപ്പെട്ടതുമാണ് ഇയാൾക്കെതിരായ കുറ്റം. അറസ്റ്റിനു പിന്നാലെ 3,500 ഡോളറിന്റെ ബോണ്ടിൽ വിട്ടയച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തു.

ഒസാമ ബിൻ ലാദൻ

2010ൽ മുൻ അൽ-ഖായിദ നേതാവായ ബിൻ ലാദനെ കൊലപ്പെടുത്തിയ വെടിവയ്പ് താനാണ് നടത്തിയതെന്ന അവകാശവാദവുമായി രംഗത്തുവന്ന സൈനികോദ്യോഗസ്ഥനാണ് റോബർട്ട് ജെ ഒ’നീൽ.

ലാദനെ വധിച്ച യുഎസ് സൈനിക ദൗത്യമായ ‘ഓപ്പറേഷൻ നെപ്‌ട്യൂൺ സ്പിയറി’’ല്‍ തനിക്ക് പ്രത്യേക പങ്കുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ഒ’നീലിനെ 2016ൽ മൊണ്ടാനയിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് പ്രോസിക്യൂട്ടർമാർ തള്ളി.