
കാലിഫോര്‍ണിയ: പെപ്പര്‍ഡൈന്‍ സര്‍വ്വകലാശാലയിലെ നാല് വിദ്യാര്‍ത്ഥിനികളാണ് നിയനത്രണം തെറ്റിയെത്തിയ കാറിടിച്ച് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. സര്‍വ്വകലാശാലയിലെ സീവര്‍ കോളേജ് ഓഫ് ലിബറല്‍ ആര്‍ട്സിലെ സീനിയര്‍ വദ്യാര്‍ത്ഥിനികളായ നിയാം റോള്‍സ്റ്റണ്‍, പെയ്റ്റണ്‍ സ്റ്റുവാര്‍ട്, ആശാവെയര്‍, ഡസ്ലിം വില്ല്യംസ് എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിന് കാരണമായ കാര്‍ ഓടിച്ച 22 കാരനായ ഫ്രേസര്‍ ബോമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി എട്ടര മണിക്ക് നിയന്ത്രണം വിട്ട കാര്‍ ആദ്യം പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകളിലേക്ക് ഇടിച്ചുകയറി, അതിന് ശേഷമാണ് വിദ്യാര്‍ത്ഥികളെയും ഇടിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചത് തന്നെയാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍ നാലുപേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.