പെരുമ്പാവൂരില്‍ നാലുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം; പീഡിപ്പിക്കപ്പെട്ടത് അതിഥിതൊഴിലാളിയുടെ മകള്‍

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നാലുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം. അതിഥി തൊഴിലാളിയുടെ കുട്ടിയെയാണ് പീഡിപ്പിച്ചത്. പെരുമ്പാവൂരില്‍ വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറി ജീവനക്കാരിയുടെ മകള്‍ക്കുനേരെയാണ് അതിക്രമം നടന്നത്. ഇതേ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ആളാണ് പ്രതി.
കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതി കുറുപ്പംപടി പൊലീസിന്റെ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ. അച്ഛനും അമ്മക്കും ഒപ്പം ജോലി സ്ഥലത്തെത്തിയതായിരുന്നു നാലുവയസ്സുകാരി. മാതാപിതാക്കള്‍ ജോലിയിലായിരുന് സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയില്‍ പെരുമ്പാവൂരില്‍ കുട്ടിക്ക് നേരെ ലൈംഗികതിക്രമം നടന്നിരുന്നു.

More Stories from this section

family-dental
witywide