ഫാ. ഡോ. സാമുവൽ കെ. മാത്യുവിന്റെ സംസ്‌കാരം ഓഗസ്റ്റ് 14

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന അന്തരിച്ച ഫാ. ഡോ. സാമുവൽ കെ. മാത്യു (73) വിന്റെ സംസ്‌കാരം ഓഗസ്റ്റ് 14 തിങ്കളാഴ്ച ഡോ യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്തയുടെ കാര്‍മ്മികത്വത്തില്‍ സൈനിക ബഹുമതികളോടെ നടത്തും.

2021 -ൽ റിട്ടയർ ചെയ്യുന്നതിന് മുമ്പായി അദ്ദേഹം ഫിലാഡൽഫിയ ഡെവെറോ അവന്യുവിലുള്ള സെന്റ് മേരിസ് ഓർത്തഡോക്സ് ഇടവകയിൽ 23 വർഷം വികാരിയായി സേവനം അനുഷ്ഠിച്ചിരുന്നു. ഭദ്രാസനത്തിലെ മറ്റു പല ഇടവകകളിലും ആദരണീയനായ ഫാ. സാമുവൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൊല്ലകടവ് കൊച്ചുപ്ലാവിളയിൽ കുടുംബാംഗമാണ്. ഭാര്യ ചെട്ടികുളങ്ങര ദീപ്തിഭവനിൽ റെബേക്ക മാത്യു. മക്കൾ: ഫിബി സാറാ മാത്യു, ഫിനഹാസ് വർഗീസ് മാത്യു, ഫിൽബി കോശി മാത്യു. ഫാ.

സാമുവലിൻറെ വിയോഗത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചനം അറിയിച്ചു.

സംസ്‌കാര ശുശ്രൂഷയും പൊതുദര്‍ശനവും:

ഓഗസ്റ്റ് 13 ഞായര്‍ രാവിലെ 9 മുതല്‍ 12 വരെ: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഫിലഡല്ഫിയ, 514 ഡെവെറോ അവന്യു, ഫിലഡല്ഫിയ, പെന്‍സിൽവേനിയ-19111

ഉച്ചക്ക് 1:30 മുതല്‍ 8:30 വരെ: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, 1333 വെൽഷ് റോഡ്, ഹണ്ടിംഗ്ടന്‍ വാലി, പെന്‍സിൽവേനിയ 19006

അന്തിമഘട്ട ശുശ്രൂഷ: ഓഗസ്റ്റ് 14 തിങ്കള്‍ രാവിലെ 9 മുതല്‍ 11 വരെ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചര്‍ച്ച്, 4136 ഹല്മ്‌വില്‍ റോഡ്, ബെന്‍സലെം, പെന്‍സിൽവേനിയ 19020

തുടർന്ന് സംസ്‌കാരവും സൈനിക ബഹുമതികളും: റോസ്‌ഡേൽ മെമ്മോറിയല്‍ പാര്‍ക്ക്, 3850 റിച്ചിലിയു റോഡ്, ബെന്‍സലെം, പെന്‍സിൽവേനിയ-19020