ഫാ. ജോസഫ് വടക്കേല്‍ എംസിബിഎസ് നെതര്‍ലന്‍ഡ്സില്‍ അന്തരിച്ചു

ആംസ്റ്റർഡാം: എംസിബിഎസ് പരംപ്രസാദ് പ്രോവിന്‍സ് അംഗമായ ഫാ. ജോസഫ് വടക്കേല്‍ (58) നെതര്‍ലന്‍ഡ്സില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്. കാലടി എംസിബിഎസ് ധ്യാനകേന്ദ്രത്തില്‍ സേവനം ആരംഭിച്ച ഫാ. ജോസഫ് ദീര്‍ഘകാലങ്ങളായി യൂറോപ്പില്‍ ധ്യാന ശുശ്രൂഷകള്‍ നയിച്ചു വരികയായിരുന്നു. യൂക്കരിസ്റ്റിക് ഫ്ലെയിം എന്ന ദൈവവചന ശുശ്രൂഷയുടെ സ്ഥാപകനാണ്.

അടിമാലി അഞ്ഞൂറേക്കര്‍ വടക്കേല്‍ ബേബിയുടെയും പരേതയായ മറിയക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങള്‍: ജോണ്‍സണ്‍, സിസ്റ്റർ ഷെറിന്‍ വടക്കേല്‍ എസ്എച്ച് (ഇടുക്കി).