വാഷിങ്‌ടൻ സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ സ്ഥാപക വികാരി ഫാ. എം റ്റി കുര്യന്‍ അന്തരിച്ചു

കോട്ടയം: അരീപ്പറമ്പ് മേലടത്ത് ഫാ. എം. റ്റി. കുര്യന്‍ (86) അന്തരിച്ചു. ഭൗതീക ശരീരം നാളെ വൈകിട്ട് നാലിന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ 15ന് ഉച്ചയ്ക്ക് 1.30-ന് ഭവനത്തില്‍ ആരംഭിച്ച് 3.30-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ വടക്കന്‍മണ്ണൂര്‍ പള്ളിയില്‍ നടക്കും.

1936 ഡിസംബര്‍ 10-ന് മേലടത്ത് കെ.കെ തോമസിന്റെയും ശോശാമ്മയുടേയും പുത്രനായി ജനിച്ച ഫാ. എം. റ്റി. കുര്യന്‍ കോട്ടയം സി. എം. എസ് കോളജില്‍ നിന്ന് ബിഎയും പഴയ സെമിനാരിയില്‍ നിന്ന് ജിഎസ്ടി ബിരുദവും നേടി. തുടർന്ന് അമേരിക്കയിലെ അസ്ബറി തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, ടെക്‌സസ് എസ്എഫ്എ സംസ്ഥാന സർവകലാശാലയിൽ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും ക്ലിനിക്കൽ പാസ്റ്ററൽ കൗൺസിലിങ്ങിൽ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി.