
പാരീസ് : ഗാസയില്‍ ബോംബാക്രമണത്തിലൂടെ സാധാരണക്കാരെ കൊല്ലുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ. ഹമാസിന്റെ ഭീകരനടപടികളെ ഫ്രാന്‍സ് ശക്തമായി അപലപിക്കുന്നു. എന്നാല്‍ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശം അംഗീകരിച്ചുകൊണ്ടുതന്നെ അവരോട് ഗാസയിലെ ആക്രമണം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്നു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് മാക്രോ ഇത് പറഞ്ഞത്.
വെടിനിര്‍ത്തലിനുള്ള തന്റെ ആഹ്വാനത്തിനൊപ്പം ചേരാന്‍ യുഎസും ബ്രിട്ടണും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ‘അവര്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ -എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
നിരപരാധികളായ കുട്ടികളും സ്ത്രീകളും വയോജനങ്ങളും കൊല്ലപ്പെടുന്നതും മുറിവേറ്റ് പിടിയുന്നതും അവസാനിപ്പിക്കേണ്ടിരിക്കുന്നു. ബോംബാക്രമണത്തിന് ന്യായീകരണമില്ലെന്നും വെടിനിര്‍ത്തല്‍ ഇസ്രയേലിന് ഗുണം ചെയ്യുമെന്നും മാക്രോണ്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഗാസയിലെ നാല് ആശുപത്രികള്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം വ്യാപക ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നിരവധി പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. സിവിലിയന്മാര്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിന് ന്യായീകരണമില്ലെന്നും മരണങ്ങള്‍ വേദനയുണ്ടാക്കുന്നുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
France’s Macron urges Israel to stop bombing Gaza