ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകും

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അതിഥിയാകും. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം മാക്രോണ്‍ സ്വീകരിച്ചു. മുമ്പ് ഫ്രഞ്ച് നാഷണല്‍ ഡേയ്ക്ക് നരേന്ദ്രമോദിയെ മാക്രോണ്‍ അതിഥിയായി ക്ഷണിച്ചിരുന്നു. ഇതിന് പകരമായാണ് മാക്രോണിനെ ഇന്ത്യയിലേക്കും ക്ഷണിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ കൂടുതല്‍ ശക്തമാണ്. കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കാനിരിക്കെയാണ് മാക്രോണിന്റെ സന്ദര്‍ശനം. ജനുവരിയിലെ സന്ദര്‍ശനത്തോടനുബന്ധിച്ച് 52000 കോടി രൂപയുടെ ഈ കരാറില്‍ ഒപ്പുവച്ചേക്കും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോണ്‍.

More Stories from this section

family-dental
witywide