തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും സര്‍പ്രൈസ്: ഇന്ധലവില 3 മുതല്‍ 5 രൂപ വരെ കുറയാന്‍ സാധ്യത

ന്യൂഡല്‍ഹി: പാചകവാതക സബ്സിഡി 200 രൂപ പുനസ്ഥാപിച്ചതിനു പിന്നാലെ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്ന് സൂചന. ദീപാവലിയോട് അനുബന്ധിച്ച് ഇന്ധന വില 3 മുതല്‍ 5വരെ കുറച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ വിവധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് വില കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കില്‍ വാറ്റില്‍ കുറവ് വരുത്താനായിരിക്കും സാധ്യത. ക്രൂഡ് ഓയില്‍ വില കൂടി നില്‍ക്കുന്നതിനാല്‍ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ സാധ്യത കുറവാണ്.

പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 200 രൂപ കുറച്ചത് കഴിഞ്ഞമാസം അവസാനമാണ്. രാജ്യത്തെ കോടിക്കണക്കിന് സഹോദരിമാര്‍ക്കുള്ള രക്ഷാബന്ധന്‍ സമ്മാനമെന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്.