അയർലൻഡിൽ പൊലീസ് പരിശോധന കർശനം; ഡബ്ലിനിൽ 500-ൽ അധികം അറസ്റ്റുകൾ രേഖപ്പെടുത്തി

ഡബ്ലിൻ: അയർലൻഡിൽ ഗാർഡ(പൊലീസ്) പരിശോശന കർശനമാക്കുന്നു. കുറ്റകൃത്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ നീക്കത്തിന്റെ ഭാഗമായി ഡബ്ലിനിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനകളിൽ 508 അറസ്റ്റുകൾ രേഖപ്പെടുത്തി.

വിവിധ കവര്‍ച്ച കേസുകൾ, മയക്കു മരുന്നു കേസുകൾ, മദ്യപിച്ചു വാഹനം ഓടിക്കൽ എന്നിവ ഉൾപ്പടെ നിരവധി കേസുകളിലാണ് അറസ്റ്റിലായവർ ഉൾപ്പെടുന്നത്. 680 ൽ അധികം പരിശോധനകളും 1,500 ല്‍പ്പരം പട്രോളിങ്ങുകളും നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റുകൾ. 17,000 യൂറോയോളം വിലവരുന്ന മയക്കുമരുന്നുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.

അയര്‍ലൻഡിൽ ഓരോ അരമണിക്കൂറിലും ഒരാള്‍ വീതം മദ്യപിച്ച് അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വണ്ടിയോടിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതേ തുടർന്നാണ് വാഹന പരിശോധന കർശനമായത്. ഡബ്ലിനിൽ ആക്രമണ സംഭവങ്ങളും കുറ്റകൃത്യങ്ങളും വർധിക്കുന്നതായി ജസ്റ്റിസ് മന്ത്രി ഹെലൻ മക്കെന്റിയയുടെ മുന്നിൽ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് കുറ്റകൃത്യങ്ങൾക്കെതിരെ അന്വേഷണങ്ങൾ തുടരുന്നത്.

More Stories from this section

family-dental
witywide