വാഷിങ്ടണ്‍: അദാനിക്കു പിന്നാലെ ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനികളെ ലക്ഷ്യമിട്ട് പടയൊരുക്കം. യുഎസ് ശതകോടീശ്വരനായ ജോര്‍ജ് സോറോസിനിറെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷാത്മക പത്രപ്രവര്‍ത്തകരുടെ നെറ്റ് വര്‍ക്കായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) ആണ് ഇതിനൊരുങ്ങുന്നത്. ഏതാനും കോര്‍പറേറ്റ് കമ്പനികളെ തുറന്നുകാട്ടുമെന്നാണ് സംഘടനയുടെ അവകാശവാദം.
കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതേ സംഘടന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വിട്ടതിനെ തുടര്‍ന്ന് അദാനിഗ്രൂപ്പിന് പ്രതിസന്ധിയുണ്ടായിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയേയും അത് പ്രതികൂലമായി ബാധിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പുതുജീവന് ഇത് കാരണമാകുമെന്നും മോദിയുടെ പതനത്തിന് തുടക്കമാകും എന്നും ജോര്‍ജ് സോറോസ് പറഞ്ഞിരുന്നു.
ഇന്ത്യയിലെ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ഓഹരി നിക്ഷേപിക്കുന്ന വിദേശ കമ്പനികളുടെ വിവരങ്ങളും പുറത്തുവിടുമെന്നാണ് ഒസിസിആര്‍പി അവകാശപ്പെടുന്നത്. ഒസിസിആര്‍പിയുടെ ശ്യംഖല എല്ലാഭൂഖണ്ഡങ്ങളിലുമായി 24 കേന്ദ്രങ്ങളില്‍ വ്യാപിച്ചു കിടക്കുന്നുണ്ട്.