ജിഐസി പ്രസിഡന്റ് പിസി മാത്യുവിന് മാനവ സേവാ പുരസ്‌കാരം

ന്യൂയോർക്ക്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യുവിനെ 2023 ലെ ആന്റി നാർക്കോട്ടിക്സ് ആക്‌ഷൻ കൌൺസിൽ ഓഫ് ഇന്ത്യയുടെ “മാനവ സേവാ പുരസ്‌കാരം” നൽകി ആദരിച്ചു. ജസ്റ്റിസ് എ ലക്ഷ്മിക്കുട്ടിയമ്മ അധ്യക്ഷയായ മൂന്നംഗ അവാർഡ് നിർണായ സമിതിയാണ് മറ്റു അവാർഡുകൾക്കൊപ്പം മാനവ സേവനത്തിനായി പി.സി. മാത്യുവിനെ തെരഞ്ഞെടുത്തത്.

പ്രശസ്ത ശില്പി നെടുങ്കാട് പത്മകുമാർ രൂപകല്പന ചെയ്ത് നിർമിച്ച വെങ്കല ശില്പവും പ്രശസ്തി പത്രവും 15001 രൂപയും അടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരം വൈ. എം. സി. എ ഹാളിൽ നടന്ന ചടങ്ങിൽ പി. സി. മാത്യുവിന്റെ മുൻ അധ്യാപകനും ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എഡ്യൂക്കേഷൻ സെന്റർ ഓഫ് എക്സെൽലേൻസ് കോ ചെയർപേഴ്സനും കൂടിയായ പ്രൊഫ്. കെ. പി. മാത്യു ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ. അനിലിൽ നിന്നും ഏറ്റുവാങ്ങി.

പി. സി. മാത്യുവിന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളും പ്രത്യകിച്ചും ലഹരി വിരുദ്ധ പ്രവര്ത്തനങ്ങളും ഗ്ലോബൽ ഇന്ത്യൻ കൗൺസിലിലൂടെ പുതിയ ആശയങ്ങൾ മാനുഷിക സേവനത്തിനായി പ്രയോജനപ്പെടുത്തുവാനുള്ള കഴിവുകളുംപ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകിയത്.