ഇറ്റലി മുൻപ്രസിഡന്റും മുന്‍ കമ്യൂണിസ്റ്റ് നേതാവുമായ ജോർജിയൊ നപൊളിറ്റാനോ അന്തരിച്ചു

റോം : ഇറ്റലിയുടെ മുൻ പ്രസിഡന്റും ഇറ്റാലിയൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രബല നേതാക്കളിലൊരാളുമായിരുന്ന ജോർജിയൊ നപൊളിറ്റാനോ (98) അന്തരിച്ചു.

2011ലെ യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധികാലത്തു രാജി വച്ചൊഴിഞ്ഞ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിക്കു പിൻഗാമിയായി സാമ്പത്തിക ശാസ്ത്രജ്ഞനായ മാരിയോ മോണ്ടിയെ നിയമിച്ച് ഇറ്റലിയുടെ തകർച്ച ഒഴിവാക്കിയത് 9 കൊല്ലം (2006–2015) പ്രസിഡന്റായിരുന്ന നപൊളിറ്റാനോയാണ്. ഇറ്റലിയിലെ ജനപ്രിയ നേതാക്കളിൽ പ്രമുഖനായിരുന്ന അദ്ദേഹം സോവിയറ്റ് കമ്യൂണിസത്തിൽനിന്നു വഴി മാറി യൂറോപ്യൻ സോഷ്യലിസത്തിനു വേണ്ടി നിലകൊണ്ടും ശ്രദ്ധേയനായിരുന്നു.

ഇദ്ദേഹത്തിന്റെ മരണത്തില്‍ പോപ് ഫ്രാന്‍സിസ് അനുശോചനം അറിയിച്ചു. നപൊളിറ്റാനോയുടെ ഭാര്യ ക്ളിയോയ്ക്ക് അയച്ച സന്ദേശത്തില്‍ പോപ് നപൊളിറ്റാനോയെ വലിയ മനുഷ്യ സ്നേഹി എന്ന് വിശേഷിപ്പിച്ചു . “എല്ലാ രാജ്യങ്ങളുടേയും സുസ്ഥിതി ആഗ്രഹിച്ചിരുന്ന ഒരു യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തകനും ചിന്തകനും ക്രാന്തദര്‍ശിയുമായിരുന്നു നിങ്ങളുടെ ഭര്‍ത്താവ് “- ടെലഗ്രാമില്‍ അദ്ദേഹംമയച്ച സന്ദേശത്തില്‍ കുറിച്ചു.

മുന്‍ പോപ് ബനഡിക്ട് 13ാം മന്റെ പെട്ടെന്നുള്ള വിരമിക്കലിനെ കുറിച്ച് അറിയാവുന്ന വളരെ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു നപൊളിറ്റാനോ

Giorgio Napolitano Ex communist Who became the president of Italy died at 98

More Stories from this section

family-dental
witywide