യുപിയിൽ ആശുപത്രിയിൽ ചികിത്സക്കു വന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നതമായ ആശുപത്രിയിൽ ചികിത്സക്കു വന്ന പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റിക്കു സമീപം നിർത്തിയിട്ട കാറിൽ വെച്ചാണ് പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്.

പ്രതികളിൽ ഒരാളായ സത്യം മെഡിക്കൽ കോളജിനു സമീപം ചായക്കട നടത്തുന്നയാളാണ്. ഈ കടയിൽ ചായ കുടിക്കാനെത്തുന്നതിനാൽ പെൺകുട്ടിക്ക് ഇയാളുമായി പരിചയമുണ്ടായിരുന്നു.

തന്റെ ​ഫോൺ ചാർജ് ചെയ്യാൻ സഹായിക്കണമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ കാറിനകത്തേക്ക് വിളിച്ചു കയറ്റുകയായിരുന്നു. ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ.

ബലാത്സംഗത്തിനു ശേഷം പ്രതികൾ പെൺകുട്ടിയെ റോഡിൽ ഉപേക്ഷിച്ചു. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെയും ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.

More Stories from this section

family-dental
witywide