
ലണ്ടന്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയുടെ കഴുത്തറത്ത് 17 വയസുകാരന്‍. ബ്രിട്ടനില്‍ സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ ഓള്‍ഡ് പാലസ് ഓഫ് ജോണ്‍ വിറ്റ്ഗിഫ്റ്റി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെയാണ് പതിനേഴുകാരന്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത്. പെണ്‍കുട്ടി മറ്റ് സഹപാഠികള്‍ക്കൊപ്പം ബസില്‍ നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രതിയായ പതിനേഴുകാരനെ പോലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു.
ബസിറങ്ങിയ പെണ്‍കുട്ടിയോട് ഒന്നിച്ച് പോകാമെന്ന് ആണ്‍കുട്ടി പറഞ്ഞുവെന്നും അത് പെണ്‍കുട്ടി നിരസിച്ചുമെന്നാണ് വിവരം. പതിനേഴുകാരന്‍ നല്‍കിയ പൂക്കള്‍ മേടിക്കാനും വിദ്യാര്‍ത്ഥിനി വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് പ്രകോപിതനായാണ് പതിനേഴുകാരന്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മുറിവേറ്റ പെണ്‍കുട്ടിയെ സഹായിക്കാന്‍ ബസ് ജീവനക്കാരും പരിസരത്തുള്ളവരും ഓടിയെത്തിയവങ്കിലും വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അറസ്റ്റിലായ ആണ്‍കുട്ടിയെ രണ്ട് വര്‍ഷമായി പ്രാദേശിക കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്ക് അറിയാവുന്ന ആളാണ്. പൊലീസ് ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടി കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്തു നിന്ന്‌ന പൂക്കളും കാര്‍ഡുകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും പേര് ഉള്‍പ്പടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.