യുഎസ് ടാക്‌സ് അനലിസ്റ്റാകാം; നാട്ടിലിരുന്ന് അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യാം

വര്‍ക്ക് അറ്റ് ഹോം ഓപ്ഷന്‍ പോലെ നാട്ടിലിരുന്ന് അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യാന്‍ ഒരവസരം ലഭിച്ചാലോ? പ്രതിവര്‍ഷം 5.5 ലക്ഷം രൂപയോളം ശമ്പളത്തോടെ യുഎസ് ടാക്‌സ് അനലിസ്റ്റായി ജോലി ചെയ്യാനുള്ള അവസരമൊരുക്കുകയാണ് കേരളത്തില്‍ പുത്തൂര്‍, കുളക്കട അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ജിആര്‍8 അഫിനിറ്റി എന്ന കമ്പനി.

ബികോം, എംകോം, എംബിഎ ഫിനാന്‍സ്, ബിബിഎ ബിരുദധാരികള്‍ക്ക് അസാപ് നടത്തുന്ന എന്റോള്‍ഡ് ഏജന്റ് കോഴ്‌സിനു ചേരാം. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് യുഎസ് ടാക്‌സ് അനലിസ്റ്റായി ജോലിയില്‍ പ്രവേശിക്കാം. 180 മണിക്കൂറാണ് പരിശീലന കാലയളവ്. യുഎസ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ട്രഷറിയുടെ അധീനതയിലുള്ള ഇന്റേണല്‍ റവന്യൂ സര്‍വ്വീസാണ് എന്റോള്‍ഡ് ഏജന്റ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. പ്രതിവര്‍ഷം മൂവായിരത്തോളം തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ ഉണ്ടാകുന്നത്.

കുളക്കയില്‍ ഒരു വര്‍ഷം മുന്നൂറോളം പേര്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാനമുണ്ട്. ആദ്യ ബാച്ചില്‍ 31 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവരില്‍ 19 പേര്‍ നിലവില്‍ ജിആര്‍8 അഫിനിറ്റി ഓഫീസില്‍ യുഎസ് ടാക്‌സ് അനലിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. മന്ത്രി കെഎന്‍ ബാലഗോപാലാണ് കുളക്കട അസാപ് സ്‌കില്‍ പാര്‍ക്കില്‍ ജിആര്‍8 അഫിനിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഗ്രാമീണ മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ആഗോള കമ്പനികള്‍ കുളക്കടയിലേക്കെത്തുന്നത്. വര്‍ക്ക് നിയര്‍ ഹോം എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് അസാപ് സ്‌കില്‍ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ് മിഷന്റെ സഹകരണത്തോടെ മിനി ഐടി പാര്‍ക്ക് സജ്ജമാക്കിയത്.

More Stories from this section

family-dental
witywide