മോഷണത്തിലെ ട്വിസ്റ്റ്; വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ച വീട്ടുടമയും ഭാര്യയും അറസ്റ്റില്‍

കോട്ടയം: വീട്ടില്‍ ജോലിക്ക് വന്നിരുന്ന സ്ത്രീയുടെ രണ്ടു പവനോളം വരുന്ന സ്വര്‍ണ്ണമാല മോഷ്ടിച്ച ദമ്പതികള്‍ അറസ്റ്റില്‍. എറണാകുളം മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (31), ഭാര്യ നേഹാ രവി (35) എന്നിവരാണ് അറസ്റ്റിലായത്. മാല മോഷ്ടിക്കാന്‍ ഇവര്‍ക്ക് കൂട്ടുനിന്ന എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂര്‍ ഉള്ളാറക്കളം അര്‍ജുന്‍ (22)നേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആഷിക് ആന്റണിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്ന അയ്മനം സ്വദേശിനിയുടെ മാലയാണ് മൂവര്‍ സംഘം മോഷ്ടിച്ചത്. ജോലി ചെയ്ത വകയില്‍ ഇവര്‍ക്ക് പണം കൊടുക്കാനുണ്ടായിരുന്നു. കയ്യില്‍ പണമില്ലാത്തതിനാല്‍ വീട്ടിലെ ടിവി എടുത്തിട്ട് ശമ്പളക്കുടിശിക കുറച്ച് 8,000 രൂപ തരണമെന്ന് ആഷിക് ജോലിക്കാരിയെ അറിയിച്ചിരുന്നു.

ജോലിക്ക് വന്നിരുന്ന സ്ത്രീ ഇക്കാര്യം സമ്മതിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 16ന് ആഷിക്കും നേഹയും ഇവരുടെ സുഹൃത്തായ അര്‍ജുനും അയ്മനത്തെ സ്ത്രീയുടെ വീട്ടില്‍ എത്തുകയും അവിടെ നിന്ന് വീട്ടമ്മയുടെ രണ്ടു പവന്‍ മാല മോഷ്ടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എസ്എച്ച്ഒ കെ.ആര്‍.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. മൂവരെയും കോടതി റിമാന്‍ഡ് ചെയ്തു.

More Stories from this section

family-dental
witywide