
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു. ഈ ദിവസങ്ങളിലെല്ലാം വന്‍ വര്‍ധനയാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,920 രൂപയായി. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5740 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനു മുമ്പ് രണ്ടു ദിവസവും വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.