സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്

കൊച്ചി : സംസ്ഥാനത്ത് റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന സ്വര്‍ണ വില താഴേക്ക്. പവന് 280 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ പതിമൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് ഉണ്ടായിരിക്കുന്നത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 46,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞു. 5855 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞ് 4845 രൂപയായി.

More Stories from this section

family-dental
witywide