റെക്കോഡില്‍ നിന്ന് താഴെയിറങ്ങി സ്വര്‍ണ്ണവില; പവന് 400 രൂപ കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡ് നിലയിലേക്കു കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,360 രൂപയായി. ഗ്രാമിന് 50 രൂപ താഴ്ന്ന് 5670 ആയി. ശനിയാഴ്ച സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കായ 45,920ല്‍ എത്തിയിരുന്നു. ഇന്നലെയും വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഒക്ടോബര്‍ ഒന്നിന് 42,680 രൂപയായിരുന്ന സ്വര്‍ണവില ഒക്ടോബര്‍ 20 നാണ് 45,000 ന് മുകളില്‍ കടന്നത്. 45,120 രൂപയായിരുന്നു അന്ന് സ്വര്‍ണവില. ഒക്ടോബര്‍ 28 ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 45,920 രൂപയായിരുന്നു ഒക്ടോബര്‍ 28, 29 തീയ്യതികളില്‍ സ്വര്‍ണവില.