‘സുന്ദരിമാരായ പെണ്‍കുട്ടികളെ ഉപയോഗിച്ച് വ്യാജ ബലാത്സംഗക്കേസില്‍ കുടുക്കി പണം തട്ടും’: ഡിഐജി അസ്ലം ഖാന്‍

പനാജി: ഗോവയിലെ ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ഉപയോഗിച്ച് വ്യാജ ബലാത്സംഗക്കേസുകള്‍ ഫയല്‍ ചെയ്ത് പണം തട്ടുന്ന അന്തര്‍സംസ്ഥാന റാക്കറ്റിനെക്കുറിച്ച് വെളിപ്പെടുത്തി ഗോവ പോലീസ്. ഇതുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്റ്റിനു ശേഷമാണ് പോലീസ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതൊരു വലിയ അന്തര്‍ സംസ്ഥാന റാക്കറ്റാണെന്ന് ഓപ്പറേഷന്റെ മേല്‍നോട്ടം വഹിച്ച ഡോവ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അസ്ലം ഖാന്‍ പറഞ്ഞു. അസ്ലം ഖാന്റെ മേല്‍നോട്ടത്തിലുള്ള സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് ടീമാണ് ഈ റാക്കറ്റിനെക്കുറിച്ച് അന്വേഷണം നടത്തിയത്.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ സുന്ദരിമാരായ യുവതികളെ കണ്ടെത്തി അവര്‍ക്ക് വന്‍ തുക ഓഫര്‍ ചെയ്ത് വ്യാജ ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്യിപ്പിച്ച് പണം തട്ടുകയാണ് സംഘം ചെയ്യുന്നത്. അനായാസം ഒരുപാട് പണം സ്വന്തമാക്കാനുള്ള എളുപ്പമാര്‍ഗ്ഗമായി ഈ വഴി കാണുന്ന പെണ്‍കുട്ടികള്‍ പിന്നീട് റാക്കറ്റ് വിട്ടു പോവില്ലെന്നും അഥവാ പുറത്ത് കടക്കാന്‍ ശ്രമിച്ചാലും കഴിയില്ലെന്നും ഡിഐജി പറഞ്ഞു.

ബലാത്സംഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഗുജറാത്തില്‍ നിന്നുള്ള രണ്ട് സ്ത്രീകള്‍ പണം തട്ടാന്‍ നടത്തിയ ശ്രമം ഗോവ പോലീസ് തകര്‍ത്തതിനു പിന്നാലെയാണ് ഗോവ പോലീസ് ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണം ആരംഭിച്ചത്. ക്ലയന്റുമായി ഓണ്‍ലൈനില്‍ ബന്ധം സ്ഥാപിക്കുന്ന യുവതികള്‍ ഗോവയിലേക്ക് ഇവര്‍ക്കൊപ്പം യാത്ര ചെയ്യുകയും ഹോട്ടല്‍ മുറികളില്‍ ഇവര്‍ക്കൊപ്പം താമസിക്കുകയും ചെയ്യും.

അടുത്ത ദിവസം യുവതികള്‍ ആവശ്യപ്പെടുന്ന ഭീമമായ തുക നല്‍കിയില്ലെങ്കില്‍ ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തും. മാനഹാനി ഭയന്ന് പലരും പണം നല്‍കി തടിയൂരും. പണം നല്‍കാന്‍ തയ്യാറാകാത്തവര്‍ ജയിലില്‍ കഴിയേണ്ടി വരും. ഗോവയില്‍ ഈ രീതിയില്‍ രണ്ട് ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗുജറാത്തില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

‘Good-looking’ girls being paid to file fake rape cases; Goa DIG

More Stories from this section

family-dental
witywide