ഒരേയോരു വിരാട് കോഹ്‌ലി; കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവുമധികമാളുകള്‍ തിരഞ്ഞ ക്രിക്കറ്റ് താരം

കാലിഫോര്‍ണിയ: ക്രിക്കറ്റ് അറിയാത്തവര്‍ക്കും വിരാട് കോഹ്‌ലിയെ അറിയാം എന്നതാണവസ്ഥ. ഒന്നര പതിറ്റാണ്ടായി ക്രിക്കറ്റ് ലോകത്ത് തിളങ്ങിനില്‍ക്കുന്ന താരത്തിന് പ്രത്യേക പരിചയപ്പെടുത്തലുകളുടേയോ, ആമുഖങ്ങളുടേയോ ആവശ്യമില്ല. എല്ലാവര്‍ക്കും അറിയാമെങ്കിലും ലോകത്ത് ഏറ്റവുമധികമാളുകള്‍ ഗൂഗിളില്‍ തിരഞ്ഞ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്.

അഞ്ചോ, പത്തോ വര്‍ഷത്തെയല്ല, കഴിഞ്ഞ 25 വര്‍ഷത്തെ കണക്കാണ് പറയുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവുമധികമാളുകള്‍ തിരഞ്ഞ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണെന്ന് ഗൂഗിള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. 1998ലാണ് ഗൂഗിള്‍ നിലവില്‍ വന്നത്. അവിടുന്നിങ്ങോട്ട് സച്ചിന്‍ തെണ്ടുല്‍ക്കറെയും മഹേന്ദ്ര സിംഗ് ധോണിയെയും രോഹിത് ശര്‍മ്മയെയുമൊക്കെ ആളുകള്‍ ഗൂഗിളില്‍ ആവര്‍ത്തിച്ച് തിരഞ്ഞിട്ടുണ്ട്. എന്നാല്‍ വിരാട് കോഹ്‌ലിയെ തിരഞ്ഞതു പോലെ ഇത്രയധികമാളുകള്‍ മറ്റൊരു ക്രിക്കറ്റ് താരത്തെ തിരഞ്ഞിട്ടില്ല.

2008ലാണ് വിരാട് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പിന്‍ഗാമിയായാണ് ക്രിക്കറ്റ് ലോകം വിരാടിനെ വിലയിരുത്തുന്നത്. ക്രിക്കറ്റും വിരാട് കോഹ്‌ലിയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികമാളുകള്‍ തിരഞ്ഞ കായിക വിനോദം ഫുട്‌ബോളും കായികതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ്.

More Stories from this section

family-dental
witywide