‘ബ്രിഗേഡി’ലേക്ക് ആറാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് സെലിബ്രിറ്റി ഷെഫ് ഗോർഡൻ റാംസെ

സെലിബ്രിറ്റി ഷെഫ് ഗോർഡൻ റാംസെ വീണ്ടും അച്ഛനായി. തനിക്കും ഭാര്യ മുപ്പതുകാരിയായ താനയ്ക്കും കുഞ്ഞുപിറന്ന വിവരം റാംസെ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ അറിയിച്ചത്. ജെസി ജെയിംസ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്.

“എന്തൊരു മനോഹരമായ ജന്മദിന സമ്മാനം,” നവംബർ 8 ന് 57 വയസ്സ് തികഞ്ഞ റാംസെ ചിത്രങ്ങളുടെ അടിക്കുറിപ്പിൽ എഴുതി, “ദയവായി ജെസ്സി ജെയിംസ് റാംസെയെ സ്വാഗതം ചെയ്യുക!!”

“റാംസെ ബ്രിഗേഡിന് സ്നേഹത്തിന്റെ ഒരു ബണ്ടിൽ കൂടി,” അദ്ദേഹം കുറിപ്പിൽ എഴുതി. “3 ആൺകുട്ടികളും 3 പെൺകുട്ടികളും….മതി.”

1996 ലാണ് റാംസെയും ഭാര്യ താനയും വിവാഹിതരാകുന്നത്. ജെസ്സിയെ കൂടാതെ ടില്ലി, മേഗൻ, ഹോളി അന്ന, ജാക്ക് സ്കോട്ട്, ഓസ്കാർ എന്നിവരുടെ മറ്റു മക്കൾ.

More Stories from this section

family-dental
witywide