തിരഞ്ഞെടുപ്പ് അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് കേന്ദ്രം. ഈ വിവരം കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എക്സില്‍ കുറിക്കുകയായിരുന്നു. എന്തിനാണ് ഇത് എന്ന് വ്യക്തമല്ല. സമ്മേളനത്തിന്റെ അജന്‍ജയും വ്യക്തമാക്കിയിട്ടില്ല.

ഏതെങ്കിലും ബില്‍ പാസാക്കാനാണോ എന്ന് അറിയില്ല. ഫലപ്രദമായ ചര്‍ച്ചകള്‍ക്കാണ് സമ്മേളനമെന്നാണ് മന്ത്രി അറിയിച്ചത്. അഞ്ച് ദിവസങ്ങളില്‍ സഭ ചേരും.

പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിലേക്ക് സഭ മാറുന്നതിന്റെ ഭാഗമായിട്ടായിരിക്കാം സമ്മേളനമെന്ന് കരുതുന്നു. പഴയ മന്ദിരത്തില്‍ തുടങ്ങി പുതിയതിലേക്ക് മാറി സമ്മേളനം അവസാനിക്കാനാണ് സാധ്യത. പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്‍ ഓഗസ്റ്റ് 12 ന് അവസാനിച്ചതേയുള്ളു.

ജി 20 ഉച്ചകോടി കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍തന്നെ പാര്‍ലമെന്റ് സമ്മേളിക്കും. ഇന്ത്യ മുന്നണിയുടെ യോഗം ഇന്ന് നടക്കാനിരിക്കെ കൂടിയാണ് പുതിയ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് നേരത്തേയായേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടിയിലാണ് പുതിയ തീരുമാനം.

Government calls parliament special session, Agenda not known

More Stories from this section

family-dental
witywide