മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കാതെ ബിൽ ഒപ്പിടില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ബില്ലുകളില്‍ ഒപ്പിടാന്‍ ഗവർണർ വൈകുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാരിനോട് പടവെട്ടാൻ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കാതെ ബില്ലുകളില്‍ ഒപ്പിടില്ല. സര്‍ക്കാരിന്റെ ഹർജിക്ക് സുപ്രീംകോടതിയില്‍ മറുപടി നല്‍കും. ബില്ലുകള്‍ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നു. വ്യക്തതക്ക് വേണ്ടിയാകും സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാപരമായി സംശയമുണ്ടെങ്കില്‍ ആര്‍ക്കും സുപ്രീം കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ട് ബില്ലുകളില്‍ ഒപ്പിടാത്തത് ചൂണ്ടികാണിച്ചുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണരുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭരണഘടനാപരമായിട്ടാണോ കാര്യങ്ങള്‍ ചെയ്തതെന്ന് ചോദിച്ച ഗവര്‍ണര്‍ സര്‍ക്കാര്‍ പറയുന്നതാണ് ശരിയെങ്കില്‍ മാധ്യമങ്ങള്‍ അത് വിശ്വസിച്ചോളുവെന്നും പ്രതികരിച്ചു. സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളില്‍ മറുപടി നല്‍കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല ബില്‍ മണി ബില്ലാണ്. അത് അവതരിപ്പിക്കും മുന്‍പ് ഗവര്‍ണറുടെ അനുമതി തേടിയിട്ടില്ല. ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

governor Arif Mohammed Khan demands Chief minister to come and explain about the bills


More Stories from this section

family-dental
witywide