‘ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ മേലില്‍ മാധ്യമങ്ങളെ കാണില്ല’; പ്രകോപിതനായി ഗവര്‍ണര്‍

എബിവിപി നേതാവ് റിമാന്‍ഡിലായതുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനെത്തുടര്‍ന്ന് മാധ്യമങ്ങളോട് പ്രകോപിതനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് റിമാന്‍ഡിലായതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഗവര്‍ണര്‍ കോപാകുലനായി പ്രതികരിച്ചത്.

‘അതൊന്നും എനിക്ക് അറിയേണ്ട കാര്യമില്ല. എനിക്ക് പലസ്ഥലങ്ങളില്‍ നിന്നും ലിസ്റ്റ് കിട്ടും. അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. എനിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം’ എന്നായിരുന്നു ചോദ്യത്തിന് ഗവര്‍ണറുടെ മറുപടി. ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ താന്‍ മേലില്‍ മാധ്യമങ്ങളെ കാണില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide