
തിരുവനന്തപുരം: കേരളത്തിലെ ഒരു ക്യാമ്പസിലും ഗവര്‍ണ്ണർ ആരിഫ് മുഹമ്മദ്ഖാനെ കയറ്റില്ലെന്ന് എസ് എഫ് ഐ. ക്യാമ്പസുകളിലെത്തിയാല്‍ അദ്ദേഹത്തെ തടയുമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പറഞ്ഞു.
ഗവര്‍ണ്ണര്‍ക്കെതിരെയുള്ള പ്രതിഷേധം തുടരും. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഗവര്‍ണ്ണര്‍ ശ്രമിക്കുകയാണ്. അക്രമ സംഭവം ഒന്നും നടന്നിട്ടില്ല. പാളയത്ത് ഗവര്‍ണ്ണറുടെ വാഹനം ആക്രമിച്ചിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു. വാഹനത്തിന് മുന്നില്‍ ചാടുക എന്ന സമരം ഉണ്ടാകില്ല. വാഹനത്തെ സ്പര്‍ശിക്കാതെയുള്ള ജാഗ്രത എസ് എഫ് ഐ പ്രവര്‍ത്തകര്‍ പുലര്‍ത്തുമെന്നും ആർഷോ പറഞ്ഞു.
ഗവര്‍ണ്ണറുടെ യാത്രാ റൂട്ട് പോലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം ആര്‍ഷോ നിഷേധിച്ചു, ഞങ്ങള്‍ക്കാരും വിവരം ചോര്‍ത്തി നല്‍കണ്ട കാര്യമില്ല. മൂന്നു വഴികളിലൂടെയാണ് ഗവര്‍ണ്ണര്‍ പോകുന്നത്. ആ വഴികളില്‍ എസ് എഫ് ഐ ക്കാരുണ്ടായിരുന്നു. ഇതറിയാന്‍ പോലീസിന്റെ സഹായം എസ് എഫ് ഐക്ക് വേണ്ടെന്നും ആര്‍ഷോ പറഞ്ഞു.