ഇന്ത്യ പ്രസ് ക്ലബ് രാജ്യാന്തര മാധ്യമ സമ്മേളനത്തിന് മിഷിഗണ്‍ ചാപ്റ്ററിന്റെ ആശംസകള്‍

ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നവംബര്‍ 2 മുതല്‍ 4 വരെ മയാമി ഹോളിഡേ ഇന്‍ വെസ്‌ററ് ഹോട്ടലില്‍ നടക്കുന്ന മാധ്യമ സമ്മേളനത്തിന് മിഷിഗണ്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച യോഗം പിന്‍തുണയും ആശംസകളും നേര്‍ന്നു.
മിഷിഗണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് അലന്‍ ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ അധ്യക്ഷന്‍ സുനില്‍ തൈമറ്റം സെക്രട്ടറി രാജു പള്ളത്ത് എന്നിവര്‍ പങ്കെടുത്ത് മാധ്യമ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ വിശദീകരിച്ചു.

നോര്‍ത്ത് അമേരിക്കയിലെ മയാമി ആദ്യമായാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ മാധ്യമ സമ്മേളനത്തില്‍ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തിയ ദേശീയ മാധ്യമ സമ്മേളനങ്ങള്‍ എല്ലാം സംഘാടക മികവുകൊണ്ടും വ്യത്യസ്തമായ പരിപാടികള്‍ കൊണ്ടും മികവുറ്റതായിരുന്നു. ഈ വര്‍ഷവും മികച്ച രീതിയില്‍ മാധ്യമ സമ്മേളനം സംഘടിപ്പിക്കാനാണ് മയാമി തയാറെടുക്കുന്നത്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ അധ്യക്ഷന്‍ സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ്, പ്രസിഡന്റ് എലക്ട് സുനില്‍ ട്രൈസ്റ്റാര്‍, വൈസ് പ്രസിഡന്റ് ബിജു സഖറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലക്കാട്ട്, ജോയിന്റ് ട്രഷറര്‍ ജോയ് തുമ്പമണ്‍ എന്നിവര്‍ മാധ്യമ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

മിഷിഗണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ആളുകളെ മാധ്യമ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുമെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് അലന്‍ ചെന്നിത്തല, വൈസ് പ്രസിഡന്റ് അജയ് അലക്‌സ്, സെക്രട്ടറി ഷാരണ്‍ സെബാസ്റ്റ്യന്‍, ട്രഷറര്‍ ലാല്‍ തോമസ് എന്നിവര്‍ അറിയിച്ചു.

More Stories from this section

family-dental
witywide