കാനഡയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കില്‍ ആക്രമണകാരിയായ കരടി ദമ്പതികളെ കൊലപ്പെടുത്തി

കാനഡയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കില്‍ ആക്രമണകാരിയായ ഗ്രിസ്ലി കരടി രണ്ട് പേരെ കൊന്നതായി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. ദമ്പതികളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം, കരടി ആക്രമണം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ജിപിഎസ് അലേര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവം നാഷണല്‍ പാര്‍ക്ക് അധികൃതരുടെ ശ്രദ്ധിയില്‍പ്പെട്ടത്. അലേര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് ഏകദേശം അഞ്ച് മണിക്കൂറോളം നടത്തിയ അന്വേഷണത്തിനു ശേഷമാണ് മരിച്ച ദമ്പതികളെ കണ്ടെത്തിയത്.

അലാറം ട്രിഗര്‍ ചെയ്തപ്പോള്‍, പാര്‍ക്ക്സ് കാനഡ ഉടന്‍ തന്നെ വന്യജീവി ഹ്യൂമന്‍ അറ്റാക്ക് റെസ്പോണ്‍സ് ടീമിനെ റെഡിയാക്കിയെങ്കിലും കാലാവസ്ഥാ സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ ടീമിന് ഹെലികോപ്റ്ററില്‍ ആക്രമണം നടന്ന സ്ഥലത്തേക്ക് പോകാന്‍ സാധിച്ചില്ല. പിന്നീട് സ്‌പെഷ്യലൈസ്ഡ് റെസ്‌പോണ്‍സ് ടീം രാത്രി മുഴുവന്‍ മലനിരകളിലൂടെ കാല്‍നടയായി സഞ്ചരിച്ചാണ് കൊല്ലപ്പെട്ടവരുടെ അടുത്തെത്തിയത്. ദമ്പതികളുടെ നായയേയും കരടി കൊലപ്പെടുത്തി.

ദമ്പതികളെ കൊലപ്പെടുത്തിയതിനു ശേഷവും ആക്രമണാത്മക സ്വഭാവം പ്രകടിപ്പിച്ച കരടിയെ പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ വധിക്കുകയായിരുന്നു. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിന്റെ സഹായത്തോടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ റെഡ് ഡീര്‍ റിവര്‍ വാലിയിലെ ഗ്രൗണ്ടില്‍ നിന്ന് നീക്കം ചെയ്യുകയും 186 മൈല്‍ (300 കിലോമീറ്റര്‍) അകലെയുള്ള ആല്‍ബെര്‍ട്ടയിലെ സുന്ദ്രെയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ജൂലൈയ്ക്ക് ശേഷം വടക്കേ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ മാരകമായ കരടി ആക്രമണമാണിത്.

More Stories from this section

family-dental
witywide