
ഗാസ: ഇസ്രായേൽ ആക്രമണത്തിനിടെ ഹമാസിന്റെ വടക്കൻ ബ്രിഗേഡിന്റെ കമാൻഡർ അഹമ്മദ് അൽ-ഗന്ദൂറും മറ്റ് മൂന്ന് മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടതായി ഹമാസിന്റെ സൈനിക വിഭാഗം ഞായറാഴ്ച അറിയിച്ചു.
ഉത്തര ബ്രിഗേഡ് കമാന്‍ഡര്‍ അഹമ്മദ് അല്‍ ഖന്ദൂർ, റോക്കറ്റ് ആക്രമണ യൂണിറ്റ് തലവന്‍ അയ്മന്‍ സിയ്യാം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വ്യക്തമാക്കി.
“ഞങ്ങൾ അവരുടെ പാത തുടരുമെന്നും അവരുടെ രക്തം മുജാഹിദുകൾക്ക് വെളിച്ചവും അധിനിവേശക്കാർക്ക് തീയും ആയിരിക്കുമെന്നും ഞങ്ങൾ അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്യുന്നു,” പ്രസ്താവനയിൽ പറയുന്നു.
അമേരിക്കയുടെ 2017 -ലെ ആഗോളഭീകര പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഖന്ദൂർ. ഇയാള്‍ക്കെതിരെ അമേരിക്ക പല നീക്കങ്ങളും നടത്തിയിരുന്നു. ഹമാസിന്റെ ഷൂറാ കൗണ്‍സില്‍ മുന്‍ അംഗവും രാഷ്ട്രീയബ്യൂറോ അംഗവുമായിരുന്നു. ഇസ്രയേലിനെതിരായ പല ആക്രമണങ്ങളിലും ഖന്ദൂറിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കെറെം ഷാലോം അതിര്‍ത്തിയിലെ ഇസ്രേലി സൈനിക പോസ്റ്റിനുനേരേ 2006-ല്‍ നടന്ന ഭീകരാക്രമണമായിരുന്നു അതിലൊന്ന്.
സംഭവത്തില്‍ രണ്ട് ഇസ്രേലി സൈനികര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനിടെ ഇസ്രേലി സൈനികനായ ഗിഗാദ് ഷാലിറ്റിനെ തട്ടിക്കൊണ്ടുപോയി അഞ്ചുവര്‍ഷത്തോളം ഹമാസ് തടങ്കലിലാക്കുകയും ചെയ്തു. 2011-ലാണ് ഷാലിറ്റിനെ വിട്ടയച്ചത്. സൈനികന്റെ മോചനത്തിനു പകരമായി 1,027 പലസ്തീനി തടവുകാരെ വിട്ടയച്ചിരുന്നു.










