
ഗാസ: ഗാസ മുനമ്പിൽ രണ്ട് ദിവസത്തേക്ക് കൂടി മാനുഷിക വെടിനിർത്തൽ നീട്ടാൻ ഇസ്രയേലുമായി ധാരണയിലെത്തിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മജീദ് അൽ-അൻസാരി ഒരു പ്രസ്താവനയിൽ അറിയിച്ചു.
ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി ധാരണയാതായും അതേ വ്യവസ്ഥകൾക്കനുസൃതമായും താൽക്കാലിക വെടിനിർത്തൽ നീട്ടിയതായും ഹമാസും പ്രസ്താവനയിൽ പറയുന്നു. രണ്ടുദിവസത്തേക്കു കൂടിയാണ് വെടിനിർത്തൽ നീട്ടിയത്.
വെടിനിർത്തൽ നീട്ടിയാൽ ഓരോ ദിവസവും 10 വീതം ബന്ദികളെ മോചിപ്പിക്കാൻ സാധിക്കുമെന്ന് നെതന്യാഹു പറഞ്ഞു. നാല് ദിവസത്തെ വെടിനിർത്തലിനായിരുന്നു നേരത്തേ ധാരണയായത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഞായറാഴ്ച 39 പലസ്തീനികളെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. 14 ഇസ്രായേൽ പൗരൻമാരും മൂന്ന് വിദേശികളുമടങ്ങുന്ന ബന്ദികളെ ഹമാസും വിട്ടയച്ചു. ബന്ദികളുടെ കൂട്ടത്തിൽ നാലുവയസുള്ള അമേരിക്കൻ പെൺകുട്ടിയുമുണ്ടായിരുന്നു















