ഇസ്രയേൽ തടവറയിൽ ഹമാസ് നേതാവ് മരിച്ചു; കൊലപാതകമെന്ന് ഹമാസ്

ജെറുസലേം: ഇസ്രായേൽ തടവറയിലാക്കിയ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹമാസ് നേതാവ് ഉമർ ദരാഗ്മ മരിച്ചു. ഒക്‌ടോബർ ഒൻപതിനാണ് ഉമറിനെ ഇസ്രയേലി സൈന്യം പിടികൂടിയത്. ഉമറിനെ ഇസ്രയേൽ ​ആസൂത്രിതമായി കൊലപ്പെടുത്തിയതാ​ണെന്ന് ഹമാസ് ആരോപിച്ചു. ​കൊലപാതകത്തിനെതിരെ റാമല്ലയിൽ ഇന്ന് പ്രതിഷേധ പരിപാടിക്ക് സംഘടന ആഹ്വാനം ചെയ്തു.

ഉമർ ദരാഗ്മയു​ടെ മരണവിവരം പലസ്തീനിയൻ പ്രിസണേഴ്‌സ് അസോസിയേഷൻ സ്ഥിരീകരിച്ചു. അതേസമയം, അസുഖബാധിതനായ ഉമറിന് പ്രാഥമിക ചികിത്സ നൽകിയെന്നും ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചുവെന്നുമാണ് ഇസ്രയേൽ വാദം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഇസ്രയേൽ പറയുന്നത്.

എന്നാൽ ഇസ്രയേലികൾ ഉമറിനെ കൊലപ്പെടുത്തിയതാ​ണെന്ന് ഹമാസും ഇസ്‍ലാമിക് ജിഹാദും ചൂണ്ടിക്കാട്ടി. ഉമറിനെ അറസ്റ്റ് ചെയ്ത അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള തൂബാസ് പട്ടണത്തിൽ പ്രതിഷേധപ്രകടനം നടന്നു.

അൽ-അഖ്‌സ വെള്ളപ്പൊക്കത്തെത്തുടർന്ന് 800 പലസ്തീനികളെ തടവിലാക്കിയതായി ഇസ്രായേൽ അധിനിവേശ അധികാരികൾ അറിയിച്ചു. ഇതിൽ 500 പേർ ഹമാസിന്റെ ഭാഗമാണ്.

More Stories from this section

family-dental
witywide