‘ഹമാസിന്റെ പ്രവൃത്തികൾ അൽ ഖ്വയ്‌ദയെ വിശുദ്ധരാക്കുന്നു’; ഗാസയിലെ മാനുഷിക പ്രതിസന്ധിയെ കുറിച്ച് ജോ ബൈഡൻ

ന്യൂയോർക്ക്: ഹമാസ് ഭീകരർ ‘കലർപ്പില്ലാത്ത പിശാചുകൾ’ ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തിന്റെ പലമായി ഉയർന്നുവന്ന ഗാസയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ച ബൈഡൻ ഗാസയിലുള്ളവരും ഏറെ ദുരിതം അനുഭവിക്കുന്നു എന്നത് പരിഗണനാ വിഷയമാണെന്നും പറഞ്ഞു.

ഹമാസ് ഭീകരരുടെ പ്രവൃത്തികൾ അൽ ഖ്വയ്‌ദയെ വിശുദ്ധരാക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

“ആക്രമണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുമ്പോഴാണ് എത്ര ഭയാനകമാണ് യുദ്ധമെന്ന് തിരിച്ചറിയുന്നത്. 27 അമേരിക്കക്കാരുൾപ്പെടെ ആയിരം നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇവർ അൽ ഖ്വയ്‌ദയെ വിശുദ്ധരാക്കുന്നു. കലർപ്പില്ലാത്ത പിശാചുക്കളാണ് ഇവർ,” ബൈഡൻ വ്യക്തമാക്കി.

“ഗാസയിലെ മാനുഷിക പ്രതിസന്ധിയെ അടിയന്തിരമായി അഭിസംബോധന ചെയ്യുന്നതിനും ഞാൻ മുൻഗണന നൽകുന്നു. നമ്മളതു ചെയ്യണം. ഹമാസിന്റെയും ഹമാസ് നടത്തുന്ന ഭീകര ആക്രമണങ്ങളുമായും ബഹുഭൂരിപക്ഷം വരുന്ന പലസ്തീനികൾക്കു യാതൊരു ബന്ധവുമില്ലെന്നും അതിന്റെ ഫലമായി അവരും ദുരിതമനുഭവിക്കുകയാണെന്നും നിങ്ങൾക്കറിയാമല്ലോ, നമുക്ക് അത് കാണാതെ പോകാനാവില്ല. നേരത്തെ വ്യക്തമാക്കിയ പോലെ അമേരിക്ക ഇസ്രയേലിനൊപ്പം നിൽക്കുന്നു,” യുഎസ് പ്രസിഡന്റ് പറഞ്ഞു.

മിഡിൽ ഈസ്റ്റ് മേഖലയിൽ യുഎസിന്റെ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഫിലാഡൽഫിയയിലെ ഒരു ഷിപ്പിംഗ് ടെർമിനലിൽ നടന്ന ഒരു പരിപാടിയിൽ ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഹമാസിന്റെ ആക്രമണം നേരിടുന്ന ഇസ്രയേലിന് ആവശ്യമായ സഹായം ഉറപ്പുവരുത്താൻ ഐക്യരാഷ്ട്ര സഭയുമായി ചർകൾ നടത്തുന്നുണ്ട്. കൂടാതെ, ഈജിപ്ത്, ജോർദാൻ, മറ്റ് അറബ് രാജ്യങ്ങളുമായും ചർച്ചകൾ പുരോഗമിക്കുന്നു,” ബൈഡൻ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide