ഞങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നു… വയോധികരായ 3 ഇസ്രായേലി ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

കെയ്റോ: ഒക്ടോബര്‍ 7 ന് ഹമാസ് സംഘം നടത്തിയ ആക്രമണത്തിനിടെ പിടികൂടിയ മൂന്ന് പ്രായമായ ഇസ്രായേലി ബന്ദികളെ കാണിക്കുന്ന ഹ്രസ്വ വീഡിയോ ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ടു.

79 കാരനായ ചൈം പെരി, 80 കാരനായ യോറാം മെറ്റ്സ്ഗര്‍, 84 കാരനായ അമിറാം കൂപ്പര്‍ എന്നിങ്ങനെ മൂന്ന് പേരെ ഇസ്രായേല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹമാസ് നുഴഞ്ഞുകയറ്റക്കാര്‍ 10 ആഴ്ച മുമ്പ് മറ്റ് 240 പേരെ ബന്ദികളാക്കിയിരുന്നു.

ഹമാസ് ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താടിയുള്ള മൂന്ന് പുരുഷന്മാരും പരസ്പരം അടുത്തിരിക്കുന്നതായി കാണാം. നടുവില്‍ ഇരുന്നുകൊണ്ട് പെരി ക്യാമറയോട് സംസാരിക്കുന്നു, താനും ആരോഗ്യപ്രശ്‌നങ്ങളുള്ള മറ്റ് പ്രായമായ ബന്ദികളും ‘വളരെ കഠിനമായ അവസ്ഥയില്‍ വളരെയധികം കഷ്ടപ്പെടുന്നു’ എന്ന് അദ്ദേഹം പറഞ്ഞു. നിരുപാധികമായ മോചനം ഉറപ്പാക്കണമെന്ന് അദ്ദേഹം ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചു.

ഹമാസ് ആക്രമണം നടക്കുമ്പോള്‍ കിബ്ബത്ത് നിര്‍ ഓസിലെ വീട്ടിലായിരുന്നു പെരി. ഭാര്യയെ സോഫയ്ക്ക് പിന്നില്‍ ഒളിപ്പിച്ച് തോക്കുധാരികളെ പിന്തിരിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചതായി മകന്‍ പിന്നീട് റോയിട്ടേഴ്സിനോട് പറഞ്ഞു. ഒളിച്ചോടിയ ഭാര്യയെ രക്ഷിക്കാന്‍ ഒടുവില്‍ അവന്‍ സ്വയം അവര്‍ക്കുമുന്നിലേക്ക് എത്തുകയായിരുന്നു.

വീഡിയോ കണ്ടപ്പോള്‍ തനിക്ക് സന്തോഷവും ഞെട്ടലും ഒരുപോലെ തോന്നിയെന്ന് മെറ്റ്സ്ഗറിന്റെ മരുമകള്‍ അയാല മെറ്റ്സ്ഗര്‍ പറഞ്ഞു.’അവരെ ജീവനോടെ കാണുന്നത് ഒരു നിമിഷത്തെ സന്തോഷമായിരുന്നു,’ എന്നാല്‍, അവരെ ഇതുപോലെ കാണുന്നത് ഞെട്ടലുണ്ടാക്കുന്നു. നന്നായി ക്ഷീണിതരായിരുന്നു മൂവരും.

വളരെ പ്രായമായ സാധാരണക്കാര്‍ക്കും വൈദ്യസഹായം ആവശ്യമുള്ള നിരപരാധികള്‍ക്കും നേരെയുള്ള ഹമാസിന്റെ ക്രൂരതയായാണ് ഇസ്രയേല്‍ വീഡിയോയെ അപലപിച്ചത്.

‘ചൈം, യോറാം, അമിറാം. ഇന്ന് വൈകുന്നേരം നിങ്ങള്‍ എന്നെ കേള്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഹഗാരി ഒരു ടെലിവിഷന്‍ ബ്രീഫിംഗില്‍ പറഞ്ഞു. ‘ഇത് അറിയുക – നിങ്ങളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ എല്ലാം, എല്ലാം ചെയ്യുന്നു.’

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 240 പലസ്തീന്‍ സ്ത്രീകള്‍ക്കും കൗമാരക്കാര്‍ക്കും പകരമായി ഗാസയിലെ 100 ലധികം ബന്ദികളെ മോചിപ്പിക്കുന്നത് ഉള്‍പ്പെടുന്ന ഒരാഴ്ചത്തെ വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും നവംബര്‍ അവസാനം സമ്മതം മൂളിയിരുന്നു.

കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്, യുഎസ് സിഐഎയുടെയും ഇസ്രായേലിലെ മൊസാദിന്റെയും തലവന്‍മാരും ഖത്തര്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച്ച നടത്തി പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഇസ്രയേല്‍ പറയുന്നു.

More Stories from this section

family-dental
witywide