യുദ്ധാനന്തരം ഞങ്ങളില്ലാതെ നിങ്ങള്‍ക്ക് ഗാസയില്‍ ഒന്നും ചെയ്യാനാവില്ലെന്ന് ഹമാസ്

ഗാസ: പലസ്തീന്‍ വാദികളെ ഉള്‍പ്പെടുത്താത്ത യുദ്ധാനന്തര ഗാസയുടെ ഏതൊരു പദ്ധതിയും വെറും ‘വ്യാമോഹം’ മാത്രമാണെന്ന് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയേ പറഞ്ഞു.

ഹമാസോ ചെറുത്തുനില്‍പ്പ് വിഭാഗങ്ങളോ ഇല്ലാതെ ഗാസയിലോ പലസ്തീന്‍ വിഷയത്തില്‍ നടത്തുന്ന ഏതൊരു ക്രമീകരണവും ഒരു വ്യാമോഹമാണെന്ന് ഒരു ടെലിവിഷന്‍ പ്രസംഗത്തിലാണ് ഹനിയേ പറഞ്ഞത്.

ഭീകരതയെ പിന്തുണയ്ക്കുകയും ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നവരെ ഗാസയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഹനിയേയുടെ പരാമര്‍ശം.

അതേസമയം, ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹനിയേ പറഞ്ഞു. ജറുസലേമിനെ തലസ്ഥാനമാക്കി ഫലസ്തീന്‍ ജനതയുടെ സ്വതന്ത്ര രാജ്യത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ചര്‍ച്ചകള്‍ക്ക് ഹമാസ് തയ്യാറാണെന്നും ഹനിയേ പറഞ്ഞു.

More Stories from this section

family-dental
witywide