
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രിക് വീല്‍ ചെയറും, മുച്ചക്ര സ്‌കൂട്ടറും, അന്ധരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും, ബധിരരായ വിദ്യാര്‍ഥികള്‍ക്ക് ശ്രവണ സഹായിയും സൗജന്യമായി നല്‍കുന്നു.
അമേരിക്കയിലെ പ്രവാസികളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിര്‍ധനരായ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് ഇത്തരത്തില്‍ സഹായം നല്‍കുന്നത്.

2024 ജനുവരി ഏഴാം തിയതി ഞായറാഴ്ച രാവിലെ 8.45ന് കോട്ടയം ക്‌നാനായ ഇടക്കാട്ടുപള്ളി അങ്കണത്തില്‍ വച്ചാണ് ഉദ്ഘാനടനം. തോമസ് ചാഴികാടന്‍ എംപി, ആന്റോ ആന്റണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ സുരേഷ് കുറുപ്പ്, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കേരളത്തിന്റെ സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.