എംടിയുടെ ‘നാലുകെട്ടി’ലെ കഥാപാത്രം, യൂസഫ് ഹാജി വിട പറഞ്ഞു

പാലക്കാട്: മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ നാലുകെട്ട് നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം യൂസഫ് ഹാജി അന്തരിച്ചു. 96 വയസ്സായിരുന്നു. എംടിയുടെ നാലുകെട്ടിലെ ഒരു കഥാപാത്രമായിരുന്നു യൂസഫ് ഹാജിയും അദ്ദേഹം 1948ല്‍ ആരംഭിച്ച പീടികയും. നോവലിലൂടെ ജീവിച്ചിരിക്കുന്ന കഥാപാത്രവും ഏറെ പ്രശസ്തനായിരുന്നു.

എംടിയെ കാണാനായി കൂടല്ലൂരില്‍ എത്തുന്ന സാഹിത്യ പ്രേമികള്‍ അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രമായ റംല സ്റ്റോഴ്‌സ് ഉടമയായ യൂസഫ് ഹാജിയേയും കാണുന്നത് പതിവായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു യൂസഫ് ഹാജി. നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്കു വഹിച്ചിരുന്നു.

Also Read