
കൊച്ചി: സൗദിക്കാരിയായ യുവതിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല, പാസ്‌പോര്‍ട്ട് ഹാജരാക്കണം എന്നിവയടക്കം ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഷാക്കിര്‍ നിലവില്‍ വിദേശത്താണ്. ഇയാള്‍ ഉടന്‍ നാട്ടിലെത്തുമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സെപ്റ്റംബര്‍ 13ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഷാക്കിറിനെതിരെ സൗദി പൗരയായ 29 കാരി നല്‍കിയ പരാതി. സൗദി സ്വദേശിയായ പരാതിക്കാരി ഏറെനാളായി കൊച്ചിയിലാണ് താമസം. ഇവരെ ഇന്റര്‍വ്യൂ ചെയ്യുന്നതിനാണ് ഷാക്കീര്‍ ഹോട്ടലിലെത്തിയത്. യുവതിയോടൊപ്പം പ്രതിശ്രുത വരനും ആദ്യം സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയെന്നും ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.












