ഷൊര്‍ണൂരില്‍ ചുഴലിക്കാറ്റ്; ശക്തമായ കാറ്റില്‍ അറുപതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു

കോഴിക്കോട്: ഷൊര്‍ണൂര്‍ മുണ്ടായ മേഖലയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇടിമിന്നലോടു കൂടിയുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. ഇന്ന് വൈകുന്നേരമാണ് ശക്തമായ കാറ്റുവീശിയത്. കാറ്റില്‍ അറുപതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വന്‍മരങ്ങളുടെ ചില്ലകള്‍ ഉള്‍പ്പെടെ ഒടിഞ്ഞു വീണത് നഷ്ടത്തിന്റെ വ്യാപ്തി കൂട്ടി. നിരവധി വൈദ്യുതി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. ആളപായമില്ല.

ചുഴലിക്കാറ്റില്‍ വ്യാപകനാശമുണ്ടായെന്ന് ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ എംകെ ജയപ്രകാശ് പറഞ്ഞു. 60 ഓളം വീടുകളുടെ മുകളിലേക്ക് മരം വീണു. വീടുകള്‍ ഭാഗികമായും പൂര്‍ണമായും നശിച്ച അവസ്ഥയാണ്. വൈദ്യുത ലൈനിനു മുകളിലേക്കും മരം വീണിട്ടുണ്ട്. വൈദ്യുത പോസ്റ്റുകള്‍ പൊട്ടിവീണു. പ്രദേശം വില്ലേജ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

More Stories from this section

family-dental
witywide