പലസ്തീനി യുവ ആർട്ടിസ്റ്റിനെയും മകനെയും ഇസ്രയേൽ കൊലപ്പെടുത്തി

ഗാസ സിറ്റി: വെള്ളിയാഴ്ച ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ലോകപ്രശസ്ത പലസ്തീനിയൻ വിഷ്വൽ ആർട്ടിസ്റ്റ് ഹിബ സഖൗത്തും(39) മകനും കൊല്ലപ്പെട്ടു.

ഗാസയിലെ അൽ-അഖ്‌സ യൂണിവേഴ്‌സിറ്റി ഫൈൻ ആർട്‌സ് ഫാക്കൽറ്റി പൂർവവിദ്യാർഥിനിയും ദേശീയ, അന്തർ ദേശീയ എക്സിബിഷനുകളിൽ ശ്രദ്ധേയമായ സാന്നിധ്യവുമായിരുന്ന ഹിബ സഖൗത്ത്, പലസ്തീന്റെ നിലനിൽപും സ്ത്രീ ശാക്തീകരണവും പ്രമേയമാക്കി നിരവധി സൃഷ്ടികൾ രചിച്ചിട്ടുണ്ട്. പലസ്തീനിയൻ സ്വത്വവും അസ്തിത്വവും ആഴത്തിൽ പ്രതിഫലിക്കുന്ന വിഷയങ്ങളായിരുന്നു ഹിബ പലപ്പോഴും ​ദൃശ്യവത്കരിച്ചത്. അൽ അഖ്സ മസ്ജിദും മിനാരങ്ങളും അടക്കമുള്ള പലസ്തീനി സാംസ്കാരിക പൈതൃകങ്ങൾ രചനകളിൽ പ്രതിഫലിച്ചു.

2021ൽ, “മൈ ചിൽഡ്രൻ ഇൻ ക്വാറന്റൈൻ” എന്ന പേരിൽ ഒരു സോളോ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. യുദ്ധത്തെ അതിജീവിക്കാനും ഹൃദയങ്ങൾക്ക് കരുത്ത് നൽകാനുമുള്ള പ്രാർഥനയായിരുന്നു മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് സഖൗത്ത് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ ഉണ്ടായിരുന്നത്.

More Stories from this section

family-dental
witywide