‘ട്രൂഡോ കഴിവുകെട്ടവൻ’; കാനഡ പ്രധാനമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ്

ഒട്ടാവ: ഇന്ത്യയുമായുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡയുടെ നേതാവുമായ പിയറി പൊയ്‌ലിവർ. ഇന്ത്യയുമായുള്ള കാനഡയുടെ നയതന്ത്രബന്ധം പുനസ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജസ്റ്റിന്‍ ട്രൂഡോയെ പരിഹാസ കഥാപാത്രമായാണ് കണക്കാക്കുന്നത്. ട്രൂഡോ പ്രൊഫഷണനലുമല്ല, അയോഗ്യനുമാണ്. നിലവില്‍ ഇന്ത്യയുൾപ്പെടെ ലോകത്തിലെ മിക്കവാറും എല്ലാ പ്രധാന ശക്തികളുമായും കാനഡ ഇപ്പോള്‍ വലിയ തര്‍ക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 41 കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇന്ത്യ വിട്ടു. നയതന്ത്രജ്ഞരെ നീക്കം ചെയ്യാന്‍ കാനഡയ്‌ക്ക് ഇന്ത്യ സമയപരിധി നല്‍കി. അവര്‍ രാജ്യം വിട്ടില്ലെങ്കില്‍ അവരുടെ നയതന്ത്ര പദവി ഇല്ലാതാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ട്രൂഡോയുടെ കഴിവുകേടാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാനഡയ്‌ക്ക് ഇന്ത്യന സര്‍ക്കാരുമായി ഒരു പ്രൊഫഷണല്‍ ബന്ധം ആവശ്യമാണെന്നും താന്‍ പ്രധാനമന്ത്രിയായാല്‍ അത് പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി അഭിപ്രായവ്യത്യാസങ്ങളും പരസ്പര ഉത്തരവാദിത്തവും പുലര്‍ത്തുന്നത് നല്ലതാണ്, പക്ഷേ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു പ്രൊഫഷണല്‍ ബന്ധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide