
ന്യൂയോര്‍ക്ക്: ലോകത്തെ വീണ്ടും ആശങ്കയിലാക്കി കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം അമേരിക്കയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. അത്യധികം വ്യാപന ശേഷിയുള്ള HV.1 കോവിഡ്-19 വേരിയന്റാണ് അമേരിക്കയില്‍ വ്യാപിക്കുന്നത്. ഒക്ടോബര്‍ അവസാനം മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളില്‍ നാലിലൊരാള്‍ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 28 വരെയുള്ള രണ്ടാഴ്ച കാലയളവില്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 25.2% ഈ പുതിയ വേരിയന്റാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ വിന്റര്‍ സീസണ്‍ തുടങ്ങിയതോടെ വ്യാപനശേഷി പതിന്മടങ്ങായി വര്‍ധിച്ചിരിക്കുകയാണ്.
ജൂലൈ അവസാനത്തില്‍ HV.1 19 19 കേസുകളില്‍ 0.5% മാത്രമായിരുന്നുവെങ്കില്‍ ഇപ്പോഴത് 12.5% ആയി ഉയര്‍ന്നിരിക്കുകയാണ്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, തലവേദന, ക്ഷീണം, പേശിവേദന അല്ലെങ്കില്‍ വിറയല്‍ എന്നിവയെല്ലാമാണ് പുതിയ വാരിയന്റിന്റെ ലക്ഷണങ്ങളെന്ന് വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ സാംക്രമിക രോഗങ്ങളുടെ പ്രൊഫസര്‍ ഡോ. വില്യം ഷാഫ്നര്‍ പറഞ്ഞു.