കലിഫോർണിയ പാർക് വേയിലെ ഹിന്ദു ക്ഷേത്രത്തിൽ മോഷണം

കലിഫോർണിയ ; കലിഫോർണിയ സാക്രമെൻ്റോ പാർക് വേയിലെ ഹരി ഓം രാധാകൃഷ്ണ മന്ദിർ അക്രമികൾ കൊള്ളയടിച്ചു. ആറു പേരടങ്ങുന്ന സംഘമാണ് കൊള്ളയ്ക്കായി എത്തിയത്. രണ്ടു പേർ ക്ഷേത്രത്തിനുള്ളിൽ കടന്ന് ഭണ്ഡാരം ഇളക്കിടെയുത്തു. മതിൽ ചാടികടന്ന് പുറത്തു കാത്തിരുന്ന വണ്ടിയിൽ ഇട്ട് കൊണ്ടു പോയി.

ഈ സംഭവങ്ങളെല്ലാം ക്ഷേത്രത്തിൻ്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സാക്രമെൻ്റോ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മറ്റെന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

സംഭവം വംശീയ അവഹേളന കുറ്റമാണെന്നും ഇത്തരം കടന്നാക്രമണങ്ങൾ ഹിന്ദു സമൂഹത്തെ ആകെ ഭയപ്പെടുത്തുന്നുണ്ടെന്നും അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ സിഒഎച്ച്എൻഎ പറഞ്ഞു.

Hindu temple in US raided by burglars

More Stories from this section

family-dental
witywide